Kerala Shops And Commercial Establishments..
   
  മുഖ്യതാള്‍
  അംഗത്വം
  എ.എല്‍.ഒ അംഗങ്ങള്‍
  അപേക്ഷകള്‍
  നോട്ടീസുകള്‍
  ഉത്തരവുകള്‍
  നിയമങ്ങള്‍
   
   
 
പരാതിപ്പെട്ടി പരാതികള്‍ പരിഹാരം നിര്‍ദ്ദേശങ്ങള്‍
   
  ഓൺലൈൻ സേവനങ്ങൾ
 
  അംഗങ്ങള്‍ക്കായുള്ള ആനുകൂല്യങ്ങള്‍  
     
 
വിവാഹാനുകൂല്യം :
കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍ മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചിലവിനായി 5000 രൂപ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി 2 തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.
അംഗത്തിന്‍റെ കുടുംബാംഗങ്ങളുടെ മരണാനന്തര ചെലവ് :
കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിലേയ്ക്ക് അംശാദായം അടച്ച അംഗത്തിന്‍റെയൊ,അംഗത്തിന്‍റെ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചെലവുകള്‍ക്കായി 5000 രൂപാ വീതം ലഭിക്കുന്നതാണ്.
ചികിത്സാ സഹായം :
കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10000 രൂപ ബോര്‍ഡിന്‍റെ അംഗീകാരത്തിന് വിധയേമായി ചികിത്സാ സഹായം നല്‍കുന്നതാണ്.
വിദ്യാഭ്യാസാനുകൂല്യം :
ഒരു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ സമര്‍ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്.വിദ്യാഭ്യാസാനുകൂല്യ പദ്ധതി ബോര്‍ഡ് ആവിഷ്കരിച്ച് സര്‍ക്കാര്‍അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുന്നതാണ്
മരണാനന്തര സഹായം :
നിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്നു വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ അയ്യായിരം രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിനും ആയിരം രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്‍റെ കുടുംബത്തിന് മരണാനന്തര ധനസഹായം ആയി നല്‍കുന്നതാണ്.
 
<< പിന്നിലേയ്ക്ക്
 
   
ഭരണ വകുപ്പ്  
കാര്യാലയങ്ങള്‍  
ബോര്‍ഡ് അംഗങ്ങള്‍  
ക്ഷേമനിധികള്‍  
സ്ഥാപന ഇനം  
ബാങ്കുകള്‍  
   
   
വിവരണം അംഗത്വം അംശാദായം ആനുകൂല്യം അപേക്ഷകള്‍ വിവരാവകാശം
 
   
© 2007 All Rights Reserved. Developed And Maintained by:KELTRON